12:23am 13 September 2026
NEWS
ജി.സി.സി നഗരസഭ മന്ത്രിമാരുടെ യോഗത്തിൽ ഖത്തർ പങ്കെടുത്തു; മുൻസിപ്പാലിറ്റി മന്ത്രാലയത്തിന് രണ്ട് പുരസ്കാരങ്ങൾ
11/09/2026  06:12 PM IST
nila
ജി.സി.സി നഗരസഭ മന്ത്രിമാരുടെ യോഗത്തിൽ ഖത്തർ പങ്കെടുത്തു; മുൻസിപ്പാലിറ്റി മന്ത്രാലയത്തിന് രണ്ട് പുരസ്കാരങ്ങൾ

​മനാമ: ബഹ്‌റൈനിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ നഗരസഭ കാര്യ ചുമതലയുള്ള മന്ത്രിമാരുടെ 29-ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തർ പ്രതിനിധി സംഘത്തെ മുൻസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ ആറ്റിയ നയിച്ചു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ നഗരസഭ സേവനങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും സഹകരണം ശക്തമാക്കുന്നതിനുമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
​യോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജി.സി.സി മ്യൂണിസിപ്പൽ വർക്ക് അവാർഡിൽ സുസ്ഥിര അർബൻ ലാൻഡ്സ്കേപ്പിംഗിലെ മികച്ച മാതൃകകൾ: പബ്ലിക് പാർക്സ് ഡിപ്പാർട്ട്‌മെന്റിന്റെ പദ്ധതിക്ക് ലഭിച്ച പുരസ്കാരം.
​അൽ വക്റ സുസ്ഥിര കമ്മ്യൂണിറ്റി പാർക്ക് അൽ വക്റ മുൻസിപ്പാലിറ്റി സമർപ്പിച്ച പദ്ധതിക്ക് ലഭിച്ച അംഗീകാരമടക്കം
ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം രണ്ട് പ്രമുഖ പുരസ്കാരങ്ങൾ സ്വന്തമാക്കി.​നഗരവികസനം ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img